الاثنين، 25 فبراير 2013

കാഴ്ച്ചയുടെ ഒരു വായന

കാഴ്ച്ചയുടെ ഒരു വായന 



ഒരു സിനിമയിലെ ഒരു രംഗത്തെ കുറിച്ച് എഴുതാന്‍ എന്തെങ്കിലും കാരണം വേണമോ ? .ചിലപ്പോള്‍ ചില കാഴ്ചകള്‍ നമുക്ക് നല്‍കുന്ന അനുഭൂതി വിവരണനത്തിനു അപ്പുറമാണ് . ഇങ്ങനെ ഒരു കാഴ്ചയാണ് PASSENGER എന്നാ സിനിമയിലെ അന്ത്യ് രംഗം പ്രദാനം ചെയ്തതു. ഒരു ചെറുപ്പക്കാരന്‍ ടി വി യില്‍ നിന്ന് പറയുന്നു ഞാന്‍ അറിയാത്ത ഏതോ ഒരു വ്യക്തിയുടെ ഇടപെടലാണ് എന്നെ ഇന്ന് നിങ്ങളോട് സംവദിക്കാന്‍ ഇടയാക്കിയത് അയാളില്ലെങ്കില്‍ ഞാന്‍ ഇത് പറയാന്‍ ഉണ്ടാവുമായിരുന്നില്ല . എവിടെ നിന്നോ വന്നു ഒരു ദൈവ ദൂതനെ പോലെ എവിടെയോ പോയി മറഞ്ഞു .ഞാന്‍ പറയുന്നത് എവിടെ നിന്ന് എങ്കില്  ആ ആള്‍ കേള്‍ക്കുന്നു എങ്കില്‍ ഒരായിരം നന്ദി.  കൂപ്പു കൈ ആയി പറയുന്ന ഈ കാഴ്ചക്ക് മനോഹാരിത കൂട്ടുന്നത് .ഇത് കണ്ടുകൊണ്ടിരിക്കുന്ന കഥാനായകന്റെ അമ്മ ആ  ചാനെല്‍ മാറ്റുകയും "ദേവി മഹാല്മം "എന്ന് കാണുമ്പൊള്‍ തൊഴുകയും ചെയുന്നു എന്നുള്ളതാണ് . 

ഇവിടെ രണ്ടു ചിത്രങ്ങള്‍ നമ്മില്‍ പതിക്കുന്നു ഒന്ന് ടി വി യില്‍ നിന്ന് കാണുന്നത് മറ്റൊന്ന് ജീവിതത്തില്‍ നിന്ന് കാണുന്നത് അമ്മയുടെ പ്രതീക്ഷ ചാനലിലെ ദൈവത്തിലാണെങ്കില്‍ ചാനലില്‍ നിന്നു വരുന്ന പ്രതീക്ഷ മനുഷ്യനിലാണ് . നല്ലവരായ, ഇടപെടുന്ന ജനതയിലാണ് .
സത്യവും മിഥ്യ യും തിരിച്ചറിവിന്റെ തലത്തിലേക് എത്തിക്കുന്നതിന് ചില സെല്ലുലോയ്ഡു കാഴ്ചകള്‍ക് കഴിയും എന്ന് ഒര്മാപെടുത്തുന്നതിനാണീ  കുറിപ്   

ليست هناك تعليقات:

إرسال تعليق