الاثنين، 3 يونيو 2013

ഞാൻ അസ്വസ്ഥനാണ്

ഞാൻ അസ്വസ്ഥനാണ് 

കാരണം
ഒന്നല്ല അനേകം 
നേരിട്ട് ബാധിക്കുന്ന ഒന്നാണോ ?
അല്ല .
അല്ലെ?
അതേ
എന്താ അങ്ങിനെ ?
അറിയില്ല .
നിങളുടെ കാഴ്ച ?
ഇപ്പോഴും നേർ കാഴ്ച തന്നെ 
കേൾവി ?
നല്ലത് 
പ്രതികരണം ?

.......

മൗനം അല്ലെ ?

.......

അപ്പോൾ നിങ്ങൾ അസ്വസ്ഥനാണ് 

الاثنين، 25 فبراير 2013

കാഴ്ച്ചയുടെ ഒരു വായന

കാഴ്ച്ചയുടെ ഒരു വായന 



ഒരു സിനിമയിലെ ഒരു രംഗത്തെ കുറിച്ച് എഴുതാന്‍ എന്തെങ്കിലും കാരണം വേണമോ ? .ചിലപ്പോള്‍ ചില കാഴ്ചകള്‍ നമുക്ക് നല്‍കുന്ന അനുഭൂതി വിവരണനത്തിനു അപ്പുറമാണ് . ഇങ്ങനെ ഒരു കാഴ്ചയാണ് PASSENGER എന്നാ സിനിമയിലെ അന്ത്യ് രംഗം പ്രദാനം ചെയ്തതു. ഒരു ചെറുപ്പക്കാരന്‍ ടി വി യില്‍ നിന്ന് പറയുന്നു ഞാന്‍ അറിയാത്ത ഏതോ ഒരു വ്യക്തിയുടെ ഇടപെടലാണ് എന്നെ ഇന്ന് നിങ്ങളോട് സംവദിക്കാന്‍ ഇടയാക്കിയത് അയാളില്ലെങ്കില്‍ ഞാന്‍ ഇത് പറയാന്‍ ഉണ്ടാവുമായിരുന്നില്ല . എവിടെ നിന്നോ വന്നു ഒരു ദൈവ ദൂതനെ പോലെ എവിടെയോ പോയി മറഞ്ഞു .ഞാന്‍ പറയുന്നത് എവിടെ നിന്ന് എങ്കില്  ആ ആള്‍ കേള്‍ക്കുന്നു എങ്കില്‍ ഒരായിരം നന്ദി.  കൂപ്പു കൈ ആയി പറയുന്ന ഈ കാഴ്ചക്ക് മനോഹാരിത കൂട്ടുന്നത് .ഇത് കണ്ടുകൊണ്ടിരിക്കുന്ന കഥാനായകന്റെ അമ്മ ആ  ചാനെല്‍ മാറ്റുകയും "ദേവി മഹാല്മം "എന്ന് കാണുമ്പൊള്‍ തൊഴുകയും ചെയുന്നു എന്നുള്ളതാണ് . 

ഇവിടെ രണ്ടു ചിത്രങ്ങള്‍ നമ്മില്‍ പതിക്കുന്നു ഒന്ന് ടി വി യില്‍ നിന്ന് കാണുന്നത് മറ്റൊന്ന് ജീവിതത്തില്‍ നിന്ന് കാണുന്നത് അമ്മയുടെ പ്രതീക്ഷ ചാനലിലെ ദൈവത്തിലാണെങ്കില്‍ ചാനലില്‍ നിന്നു വരുന്ന പ്രതീക്ഷ മനുഷ്യനിലാണ് . നല്ലവരായ, ഇടപെടുന്ന ജനതയിലാണ് .
സത്യവും മിഥ്യ യും തിരിച്ചറിവിന്റെ തലത്തിലേക് എത്തിക്കുന്നതിന് ചില സെല്ലുലോയ്ഡു കാഴ്ചകള്‍ക് കഴിയും എന്ന് ഒര്മാപെടുത്തുന്നതിനാണീ  കുറിപ്   

الجمعة، 1 فبراير 2013

സംസ്കാരം രൂപപെടുമ്പോള്‍

സംസ്കാരം രൂപപെടുമ്പോള്‍ 

 അടുത്ത കാലത്ത് എന്റെ ഒരു സുഹൃത്ത് തന്റെ ഭാര്യയുടെ ഒരു പരാതി എന്നോട് പറയുക 
ഉണ്ടായി .തികച്ചും വ്യക്തി പരമായ കാര്യം ..എങ്കിലും അതീലെ വിഷയം സാമൂഹികം .

ടീച്ചര്‍ എന്നാ സംബോധന നടത്തുന്നതിന് പകരം കുട്ടി പേര്‍ പറഞ്ഞു എന്നതാണ് സംഭവം ..കാര്യം നിസാരം .. പക്ഷെ ആ അമ്മക്ക് അത് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. പേരെടുത്തു പറഞ്ഞതിലെ മര്യാദ ഇല്ലായ്മ ചൂണ്ടികാട്ടിയത് ആ വിദ്യാര്‍ഥി ചിരിച്ചു തള്ളി.


ദൈവങ്ങളെ പേരെടുത്തു വിളിക്കുന്ന അടുപ്പം കൊണ്ടാണ് ഇതു നടക്കുന്നതെന്ന് ഞാന്‍ പറഞ്ഞെങ്കിലും ഓര്‍ത്തപ്പോള്‍ എവിടെയോ നഷ്ടപെടലില്ലേ ?

ഒരു പുതിയ നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ മുന്നില്‍ നില്കേണ്ട അധ്യാപകര്‍ അവരുടെ രീതി മാറിയത് കൊണ്ട് ഇത് സംഭവിച്ചതാകാം എന്ന് ആശ്വസികാം ,അതോ എവിടെയും ഇതൊക്കെ തന്നെ ..എന്ന പൊതു കാഴ്ച അംഗീകരിച്ചു മുന്നോട്ടു നീങ്ങിയാല്‍ മതിയോ ?
പോര ... എന്ന് തന്നെ യാണ് ഈ എളിയവന്റെ അഭിപ്രായം ... 
ഒരു ചെറു വിരല്‍ എങ്കിലും നമുക്ക് അനക്കാന്‍ കഴിയണം ... പഴയ മൊഴി പോലെ 
നമ്മുടെ കുട്ടികളിലെങ്കിലും പഴയതെങ്കിലും നല്ലതെന്നു നമുക്ക് തോന്നുന്ന കാര്യങ്ങള്‍ 
നിലനിര്‍ത്താന്‍ ശ്രമിക്കാം ..അതിനു അധ്യാപകരുടെ സഹായം തേടാം ..പ്രതെയ്കിച്ചു ചെറിയ ക്ലാസ്സുകളിലെ .... 
ഇവിടെ ജീവിത സാഹചര്യങ്ങള്‍ ഒരു പ്രധാന ഘടകമായി പലരും ഉയര്‍ത്തും .ഒരമ്മ അതില്‍ വേവലാതി കൊള്ളാന്‍ കാരണം അവര്‍ കുട്ടിയെ പഠിപ്പിച്ചത് ആ രീതിയില്‍ അല്ലാത്തത് കൊണ്ടാണ് .അത് കൊണ്ട് തന്നെ ആണ് അവര്‍ക്ക് നിരാശയും സങ്കടവും വന്നത് .ഇവിടെയാണ് വളര്‍ന് വരുന്ന സാഹചര്യത്തിന്റെ മാറ്റം നമ്മെ ഉത്കണ്ടപെടുത്തുന്നത് .ഇതിലാണ് അദ്ധ്യാപകന്റെ ,വിദ്യാലയത്തിന്റെ ശക്തമായ ഇടപെടലുകള്‍ ആവശ്യമാകുന്നത് .
ഒരു പേര്‍ വിളിക്കുന്നതില്‍ ഒന്നും സംഭവിക്കില്ലെങ്ങിലും അത് മറ്റുപലതിനും പ്രേരകമാകുമെന്നും നിഷേധം,എന്നാ വികാരം അതില്‍ അടങ്ങുന്നത് അത്ര കണ്ടു സുഖകരമല്ല. സ്വാതന്ത്ര്യവും അവകാശവും എന്തും ചെയ്യുവാനുള്ള ലൈസെന്‍സ് ആയി മാറാതിരിക്കാന്‍ അറിവ് /വിദ്യ  എത്ര അവശ്യമാണെന്ന് മനസ്സിലാക്കാന്‍ കഴിയണം ..സംസ്കാരത്തിലേക്കുള്ള വാതായനം തുറക്കുന്നത് അങ്ങനെ ആകും എന്ന് കരുതുമ്പോള്‍ 
നമുക്കും എറെ പ്രവര്തികാനുണ്ട് ....നമ്മെ മാതൃക ആക്കുന്നവര്‍ നിരാശപെടരുടല്ലോ എന്നാ ചിന്ത സംസ്കാരം വളര്‍ത്താന്‍ സഹായകമാകട്ടെ അല്ലെ?



കൃഷ്ണകുമാര്‍ 

الاثنين، 15 أكتوبر 2012

ആകുലത


നിസാര കാര്യത്തിനുപോലും വഴക്കിടുക ,അസ്വസ്തമാകുക ...കഷ്ടം തന്നെ അല്ലെ. എന്താണ് നിസാരം ?
അങ്ങനെ ഒന്നുണ്ടോ ? നാം ചിന്തിക്കുന്ന പോലെ ഏ വരും ചിന്തിച്ചാല്‍ ഇത് ശരി തന്നെ .പക്ഷെ ചിന്തകള്‍ വ്യതസ്തമയതുകൊണ്ട്  അങ്ങനെ ഒന്നും നിസ്സാരമായി കാണാന്‍ കഴിയില്ല.

നിങ്ങള്‍ ചോദിക്കും എന്തിനു പേടിക്കുന്നു എന്ന് .. പക്ഷെ എന്ത് ചെയാം എനിക്ക് പേടിയാണ് .അത്  ആലോചനയുമായി ബന്ധപെട്ടിരിക്കുന്നു.വേദന ചിന്ത ആണ് എന്ന് പണ്ടേ പറയാറുള്ള തല്ലേ .
                                                                                                                                     (തുടരും )

الخميس، 17 مايو 2012

ഇങ്ങനെയും കാലം ....

ഇത് മഴ ഇല്ലാതെ
മരം പെയ്യുന്ന കാലം
കര്‍മം ചെയ്യാതെ
കര്‍മഫലം തേടുന്ന കാലം
സ്വപന്ങ്ങളില്ലാതെ
സ്വപ്നം നഷട്ടമാകുന്ന കാലം
വേദനയില്ലാതെ
വേദനിക്കുന്ന കാലം
പിന്നെ മനുഷ്യനല്ലാതെ
മനുഷ്യനെന്ന് പറയുന്ന കാലം

വേട്ടകോലും കോമ്പസ്സും


ഫാസില്‍ രചിച്ച ഈ നോവല്‍ നല്ല ചര്‍ച്ചക്  വഴി തെളിയിച്ചത് സന്തോഷം തന്നെ .അറിയപെടാത്ത ഒരു കഥാകാരന്റെ നിലപാടുകള്‍ കാഴ്ചകള്‍ നമുക്കും കാഴ്ചയും അറിവും ആയി അനുഭവപെടുന്നുണ്ടെങ്കില്‍ ഇതൊരു വിജയം തന്നെ.


എന്താണ് ഇതിലുടെ ഫാസില്‍ പറയാന്‍ ശ്രമിച്ചത്‌. ?

ജീവിതം നൂന്യത്തില്‍  നിന്ന് അധികതിലെക്കുള്ള   ഒരു യാത്രയാണ്‌/അത് അങ്ങനെയാണ്  വേണ്ടത്  .എന്നാല്‍ അതിനു കളമൊരുക്കുന്നഘടകങ്ങള്‍ എല്ലായ്പോഴും ലഭിക്കുന്നില്ല .ഒരുപക്ഷെ സങ്കല്‍പ്പ കഥാപാത്രങ്ങള്‍ക് മാത്രം ലഭ്യമാകുന്ന ഒരു ഭാഗ്യമാകാം അതെന്നു ഒരു സന്ദേഹവും നോവല്‍ നമുക്ക് നല്കുന്നുട് ( സിന്ടെര്‍ല്ല )
അല്ലെങ്കില്‍ തന്നെ നുനത്തില്‍ നിന്ന് അധികതിലെക്കുള്ള ഗ്രാഫ് ഉയര്ച്ചയെന്നു,നല്ലതെന്നും ഒരു സങ്കല്‍പം മാത്രമാണ് .ജീവിതതില്ലേ  ഭൌതിക ദുരിതങ്ങളുടെ ഒരു പ്രയാണം കാണിക്കുക .
ഈ ഗ്രാഫ് ഉയരാന്‍ ചില ഘടകങ്ങള്‍ നിര്‍ബന്ധമായും വേണം .അത് ഗൗരികോ അയ്യപ്പനോ ലഭ്യമായില്ല  ഇനി അത് ലഭിച്ചല്‍പോലും അവര്‍ അവരുടെ ജീവിതം ഭൌതിക സുഖത്തിനപ്പറംമാനസികസുഖതിലെക് മാറുമെന്നുവിശ്വസിക്കാന്‍കഴിയില്ല.നാംഅഗഹിക്കുന്നതരത്തില്‍രക്ഷപെടാന്‍ആഗ്രഹിക്കാത്ത ജന്മങ്ങള്‍.അങ്ങനെവരുമ്പോള്‍ഗ്രാഫ് നുനംആയാലുംഅധില്‍നിന്ന്അധികതിലേക്ക്പോയാലും ...ഇനി normal distribution ആയാലും വലിയ മാറ്റമില്ല. എന്റെ അഭിപ്രായത്തില്‍ normal distribution അവസ്തയില്‍ ജീവിതചക്രം പൂര്‍ണതയില്‍ എത്തുന്നത്‌.
മനസ്സ് നുനംത്തില്‍നിന്ന് അധികത്തിലേക്കു ചലിക്കാന്കഴിയുന്നവിധത്തില്‍ ഒരു ഇടപെടല്‍ ഇല്ലാത്തിടത്തോളം കാലം,അത് ഒരു ചെരുപ്പില്‍ ഒതുങ്ങി നില്‍ക്കില്ല .രണ്ടു  ചെരിപ്പുകൊണ്ട് രാജ്യം ഭരിച്ച കഥ വേറെ .... 

അയ്യപ്പന്‍ എന്തുകൊണ്ടിങ്ങനെ ? 
നമ്മുടെ സങ്കല്പത്തിലെ അയ്യപ്പന്‍ ഏകാകി ..ആരാധന അത് വേറെ ..
.
ഇവിടെഅയ്യപ്പന്‍ഇല്ലാതാകുന്നഒരുവര്‍ഗ്ഗത്തിന്റെ പ്രതിനിധി ..ഒരു സമൂഹത്തിനും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല ..
 
അടിച്ചമര്തപെട്ട ബാല്യവും യൗവനവും മാത്രമല്ല  ഒരു ഗോത്രവും ആയി എന്നത് പരാധീനത തന്നെ. ഉധ്വരികുവാന്‍ ഒരു വിഭാഗവും ഇല്ലാത്തതിനാല്‍ അഥവാ അങ്ങനെ ഒരു വര്‍ഗം ഉണ്ടെന്നു അറിയുന്നവര്‍ പോലും ഇല്ലാത്ത അവസ്ഥ 
നോവലിസ്റ്റിന്റെ മനസ്സില്‍ ഒരു പൊള്ളലാണ്അത് നമ്മിലേക്ക്‌ പറിച്ചു നടുകയാണ്‌ ചെയുന്നത്. വംശനാശം സംഭവിക്കുന്ന പക്ഷിമൃഗാദികളെ  സംരക്ഷിക്കാന്‍ എത്രമാത്രം ശ്രദ്ധ ഭാവിക്കുന്ന ഒരു സമൂഹത്തിലാണ് /ലോകത്തിലാണ് ഈ ഒരവസ്ഥ.നമ്മില്‍ അയ്യപ്പന്‍ /നായാടികള്‍  കാഴ്ചാസുഖം  നല്കാതതുകൊണ്ട് അവരെ നാം ശ്രദ്ധിക്കുന്നില്ല. ഈ പ്രകൃതിയില്‍ ഇല്ലാതായ അനേകം വലുതും ചെറുതുമായ ജീവജാലങ്ങള്‍ ..ഈ ഒരു ഗണത്തിലാണ്‌ ഇനി നായടികളുടെ സ്ഥാനം .അങ്ങനെ നുനംത്തില്‍ തന്നെ തുടരുന്ന അയ്യപ്പന് മറ്റൊരാള്‍ ആകാന്‍ കഴിയില്ല.
ചില നിമിഷങ്ങളില്‍ അത് അധികതിലെക് നീങ്ങുമെങ്കിലും ,ജാവലിന്‍ ദൂരെ വന്നു പതിക്കുമ്പോള്‍ സംഭവിക്കുന്നതുപോലെ  വീണ്ടും  പഴയ അവസ്ഥയില്‍ എത്തുന്നു .(thudarum)

വേട്ടകോലും കോമ്പസ്സും

വേട്ടകോലും കോമ്പസ്സും



ഫാസില്‍ രചിച്ച ഈ നോവല്‍ നല്ല ചര്‍ച്ചക് വഴി തെളിയിച്ചത് സന്തോഷം തന്നെ .
അറിയപെടാത്ത ഒരു കഥാകാരന്റെ നിലപാടുകള്‍ ,കാഴ്ചകള്‍ നമുക്കും കാഴ്ചയും അറിവും ആയി അനുഭവപെടുന്നുണ്ടെങ്കില്‍‍ ഇതൊരു വിജയം തന്നെ.

എന്താണ് ഇതിലുടെ ഫാസില്‍ പറയാന്‍ ശ്രമിച്ചത്‌. ?
ജീവിതം നൂന്യത്തില്‍  നിന്ന് അധികതിലെക്കുള്ള   ഒരു യാത്രയാണ്‌/അത് അങ്ങനെയാണ്
   വേണ്ടത്  .എന്നാല്‍ അതിനു കളമൊരുക്കുന്ന ഘടകങ്ങള്‍ എല്ലായ്പോഴും ലഭിക്കുന്നില്ല .ഒരുപക്ഷെ സങ്കല്‍പ്പ  കഥാപാത്രങ്ങള്‍ക് മാത്രം ലഭ്യമാകുന്ന ഒരു ഭാഗ്യമാകാം അതെന്നു ഒരു സന്ദേഹവും നോവല്‍ നമുക്ക് നല്കുന്നുട് ( സിന്ടെര്‍ല്ല )
അല്ലെങ്കില്‍ തന്നെ നുനത്തില്‍ നിന്ന് അധികതിലെക്കുള്ള ഗ്രാഫ് ഉയര്ച്ചയെന്നു,നല്ലതെന്നും ഒരു സങ്കല്‍പം മാത്രമാണ് .ജീവിതതില്ലേ  ഭൌതിക ദുരിതങ്ങളുടെ ഒരു പ്രയാണം കാണിക്കുക