الأربعاء، 4 يناير 2012

എന്ത് അടുപ്പം ?

പത്ര താളുകളില്‍ നോക്കുമ്പോള്‍ പല വാര്‍ത്തകളില്‍ ഒന്നാണ് മരണം .എത്രയോ പേര്‍ ഓരോ ദിവസവവും യാത്ര ആകുന്നു .നമുക്ക് പരിചയമുള്ളവരുടെ വിയോഗം മാത്രം ഒരു നിമിഷത്തിലേക് വേദന  ആയി നിലകൊള്ളുമ്പോള്‍ മറ്റുള്ളവരുടെ യാത്ര നാം ശ്രധിക്ക പോലും ഇല്ല.
തിരിച്ചു വരാത്ത യാത്രക്ക് പല കാരണങ്ങള് ... അസുഖം ,പ്രായം ,സ്വയം ജീവിതം മതിയാക്കുക ,അങ്ങെനെ നമുക്ക് അറിയുന്ന കാരണങ്ങള്‍ തന്നെ. ഒരിക്കലും ഒരാളെ ഓര്‍കാതിരിക്കുമ്പോള്‍ പോലും ആ വ്യക്തി യാത്ര ആയാല്‍ കുറെ ഓര്‍മ്മകള്‍ നമ്മിലേക്ക് കടന്നു വരും .സുഖമുള്ള ഒരു കാലഘട്ടത്തിന്റെ അനുഭൂതി നല്‍കി കൊണ്ട് ....
അതെ നമുക്ക് മുന്‍പ് യാത്ര ആയവര്‍ നമുക്ക് നല്‍കുന്നത് സുഖം നല്‍കുന്ന വേദന ആണ്.
.അതുകൊണ്ടാണ് ദുഃഖം നമുക്ക് കൂടുതല്‍ ഉണ്ടാകുന്നതു.

മുന്‍പേ പോയവരില്‍ നിന്ന് എന്തെങ്ങിലും കൂടുതല്‍ നമുക്ക് ലഭിക്കുമായിരുന്നോ?

തികച്ചും ഉപയോഗമില്ലാത്ത ചോദ്യം എന്നാല്‍ പലപ്പോഴും നമ്മെ കര്‍മം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും ഈ ഒരു കാര്യം അല്ലെ?
എനിക്ക് മുന്‍പേ കടന്നു പോയവര്‍ക് ആദരാഞ്ജലികള്‍ ....