الاثنين، 26 ديسمبر 2011

എന്താണ് കല?

അനുകരണമാണ് കല എന്ന് പണ്ടേ പറയുന്നതാണ് . പ്രകൃതി കാഴ്ച ആയി തന്നതെല്ലാം അനുകരണീയമാണ്. അങ്ങനെ വന്നാല്‍ പ്രകൃതിയില്‍  നാം കാണുന്നത് മുഴുവനും കല ആയി മാറും, അവിടെയാണ് കലയുടെ അതിര്‍ത്തി നാം കണ്ടെത്തേണ്ടത്. അഥവാ കല എന്നത് കലക്ക് വേണ്ടിഎന്നാകുമ്പോള്‍ കലാകാരന്‍മാര്‍ എന്നുള്ളവര്‍ പ്രകൃതി നല്‍കിയ/ഉള്ള കാഴ്ചകളെ നമുക്ക് വേണ്ടരീതിയിലേക്ക് പകര്‍ത്തുന്ന വരായിമാറാം .അപ്പോള്‍  അവിടെ കല കാണാന്‍ കഴിയുംഅഥവാ കല ഉണ്ടാകും.
എങ്ങിനെ ഒരു കലാകാരന്‍ ഈ പകര്‍ച്ച നടത്തുന്നത് . അതിനു പ്രത്യേകിച്ചു ഒരു നിയമം പറയാന്‍ കഴിയില്ല.

ജീവിതഗന്ധി ആയിരിക്കണം എന്ന് പറയുമ്പോള്‍ ആരുടെ എന്ന ചോദ്യം വരും .ഇവിടെ മനുഷ്യന്‍ കടന്നു വരുന്നു.എന്നാല്‍ കലാസൃഷ്ടികളില്‍ എല്ലാ ജീവികല്കും പ്രകൃതിക്കും  നാം സ്ഥാനം നല്‍കി എന്നത് കാഴ്ചയുടെ ഒരു പ്രത്യേകത,അങ്ങിനെ
 ചേതന ഉള്ളതും ഇല്ലാത്തതും കലാരുപമാകുന്നു.ഇവിടെയാണ് കലാകാരന്റെ കഴിവ് നമ്മിലേക്ക് ആവാഹിക്കുന്നത് .നാം കാണാത്ത കാഴ്ചകള്‍ ശ്രദധികാതെ പോയ കാര്യങ്ങള്‍ അല്ലെങ്ങില്‍ വെറുതെ കണ്ടുപോയ കാഴ്ചകള്‍ ഇവ നമ്മിലേക്ക് കൂടുതല്‍ ആഴത്തില്‍ എത്തിക്കുവാന്‍ കല്കാരന് കഴിയുന്നു. അത് കഥ ആയാലും കവിത ആയാലും ചിത്ര രചന ആയാലും നൃത്ത  നാട്യങ്ങള്‍ ആയാലും അഥവാ എങ്ങിനെ അവതരിപ്പിച്ചാലും /എന്ത് കാണിച്ചാലും അവിടെ കലാരുപമുണ്ട് .
കല ജീവിതം തന്നെ എന്നുള്ള വാക്യത്തില്‍ നിന്ന് കുറച്ചുകൂടി കടന്നു ജീവിതത്തില്‍ നിന്ന് ഭാവനയിലെക്കുള്ള യാത്രയില്‍
ഭാവനയും ജീവിതവും കൂടിച്ചേരുന്ന ഒരു ഇടനാഴി ആയി കാണാന്‍ ആഗ്രഹിക്കുന്നു .
അല്ലെങ്ങിലും എന്തും കലയായി കണക്കാക്കുന്ന ഒരു അവസ്ഥയില്‍ നിര്‍വച്നങ്ങള്‍ അര്തശുന്യമാണ് . 

السبت، 10 ديسمبر 2011

എന്തിനു അധര വ്യായാമം

എത്രയോ പറഞ്ഞു എന്നിട്ടും പറയേണ്ടത് പറഞ്ഞില്ല എന്നുള്ളത് ഏവര്‍ക്കും തോന്നുന്ന ഒരു കാര്യമാണ്. അതുപോലെ തന്നെ തോന്നുന്ന കാര്യമാണ് പറയെണ്ടിയിരുന്നില്ല /ആ വാക്കുകള്‍ ഒഴിവാക്കാമായിരുന്നു എന്ന്.

എന്താണിതിനു കാരണം ,നാം പലപ്പോഴും നമ്മടെ സംസാരത്തിന് അതിന്റെതായ ഒരു ഗൌരവം നല്കിയിട്ടിലാ എന്നത് തന്നെ.
വികാരപ്രകടനങ്ങള്‍ പലപോഴും നമ്മെ വിലാപത്തിലെത്തി ക്കുന്നെങ്കില്‍    അതിനു കാരണം പലപോഴും നാം ഉപയോഗിക്കുന്ന ഭാഷതന്നെ ..
നമുക്ക് നമ്മുടെ ഭാഷണം അത്രമാത്രം ഇഷ്ടമായത് കൊണ്ട് നാം പറയുന്നത് അന്യര്കും ഇഷ്ടമാകും എന്നുകരുതുന്നു .അവിടെ തുടങ്ങുന്നു പ്രശ്നം ,ഇത് ഇപ്പോഴും ശരി ആവണമെന്നില്ല.പക്ഷെ പലപ്പോഴും ഇത് ഒരു കാരണമാകാറുണ്ട്.  

നല്ല സ്രോതാവാകുക  ഒരു നല്ല ബന്ധത്തിനുടമയാകം
 ,
ചുരുക്കത്തില്‍ നല്ല ബന്ധത്തിന് അധര വ്യായാമം കുറകേണ്ടി വരും .. ഇത് എത്രപേര്‍ക് കഴിയും ,

എന്റെ വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ കാതോര്‍ത്തിരിക്കുന്ന കാലം  ഇനിയും വരും..അല്ലങ്ങില്‍ നിങ്ങള്‍ എന്റെ വാക്കുകള്‍ക് കാത്തിരിക്കുന്നതായി ഞാന്‍  മനസ്സിലാക്കുന്ന കാലം വിദൂരമല്ല എന്നാ പഴയ വാക്യം ഓര്‍ത്തുകൊണ്ട് നമുക്ക് നല്ല  ശ്രോതാവാകം .
ചുരുങ്ങിയ പക്ഷം കുറച്ചു പേര്‍ക് ആശ്വാസം ലഭിക്കാന്‍ നമുക്ക് എന്തുകൊണ്ട് മൌനം പാലിച്ചുകൂടാ ....                           

الاثنين، 5 ديسمبر 2011

എന്താണ് നമ്മുടെ ധര്‍മം?

മഹത്തരമായ ജന്മമായി മനുഷ്യജന്മം നാം കണക്കാക്കുന്നു. എന്നിട്ടോ മറ്റു മൃഗങ്ങളില്‍ നിന്ന്  ഉയര്‍ന്നു നില്‍ക്കുന്ന എന്ത് പ്രവര്‍ത്തനമാണ് നമുക്ക് ഉള്ളത്?. എന്റെ ജീവിതം ഭംഗി ആക്കാന്‍ നിങ്ങളെ ഇല്ലാതാക്കാനും ഞാന്‍ തയ്യാര്‍.എന്റെ ഇഷ്ടം മാത്രം നടക്കണം അല്ലെങ്ങില്‍ എല്ലാവര്ക്കും എന്റെ തല്പര്യമാകണം .നമ്മുടെ ശരി ആണ് ശരി എന്നും പിന്നെ എല്ലാം തെറ്റെന്നും വരുന്നു.ഓരോരോ സമയത്തെ ശരികള്‍ പോലും മാറി കൊണ്ടിരിക്കുന്നു.

ഇന്ന് നമ്മെ ബാധിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് നമ്മുടെ പ്രശ്നം. നാളെ ഒരു പുതിയ തലമുറ എവിടെ വേണ്ടതല്ലേ/? അവര്‍ക്ക് നല്കാന്‍ നിങ്ങളുടെ കയ്യില്‍ എന്തുണ്ട്? മലീമസമായ ഒരവസ്ഥ ഉണ്ടാകാന്‍ നാം കാരണമായി .

പ്രകൃതി നമുക്ക് നല്കിയതെല്ലാം ആവശ്യത്തിനുണ്ട് .ഈ നില തുടര്നാല്‍ നാളെ എന്നൊന്നില്ല.  ഞാന്‍ ഇല്ലതകുന്നതിലൂടെ
നമ്മള്‍ ഇല്ലാതാകും.അങ്ങെനെ മഹത്തായ ജന്മം നിലക്കും.പിന്നെ പരസ്പരം പഴിചാരുന്നതും കുറ്റം കണ്ടുപിടിക്കുന്നതും വെറുതെ ആകും.നിയമങ്ങള്‍ മനുഷ്യനുവേണ്ടി ഉണ്ടാക്കിയതാനെങ്ങിലും എല്ലാവര്ക്കും ഉപകാരമുള്ള ഒരു നിയമവുമില്ല .
പിന്നെ ഇങ്ങനെ മാത്രമേ നടക്കു എന്ന് സ്വയം പറഞ്ഞു ആശ്വസിക്കാന്‍ തയ്യാരകുന്നവരുടെ എണ്ണം കൂടുന്നതില്‍ എന്തിനു വിഷമം ...

എന്റെ അഭിപ്രായത്തില് നമ്മുടെ ഇടം നാം കണ്ടെത്തുമ്പോള്‍ അന്യര്‍ കഷ്ടപെടതിരിക്കുവാന്‍ ശ്രമിക്കുക ..ഇത് സാധ്യമാകാന്‍ എളുപ്പമല്ല അല്ലെ ?എങ്കിലും നമ്മുടെ ശ്രമം ഉണ്ടാകണം .നല്ല ശ്രമവും നന്മയും നമ്മെ മുന്നോട്ടു നയിക്കട്ടെ .